കുടുംബ സംഗമം
പുൽപ്പള്ളി -വടക്കിൻ്റെ പരുമല എന്നറിയപ്പെടുന്ന പുൽപ്പള്ളി സെൻ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ പരി. പരുമല തിരുമേനിയുടെ 122-ാം ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് ഇടവക കുടുംബ സംഗമം ഡോ. മറിയം ഉമ്മൻ ഉലഘാടനം ചെയ്തു. വികാരി Fr. N. Y റോയി അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റി ബാബു ചിരയ്ക്ക കുടിയിൽ , സെക്രട്ടറി ബിജു തീണ്ടിയത്തിൽ, പെരുന്നാൾ കൺവീനർ ബാബു മാക്കിയിൽ, അലക്സാണ്ടർ കളത്തിൽ എന്നിവർ പ്രസംഗിച്ചു. കുടുംബ ഭദ്രതയേക്കുറിച്ച് അന്ന ലിജു ക്ലാസ്സെടുത്തു. ദൈവികപ്രകാശം സ്വീകരിച്ച് സ്വയം പ്രകാശിതരായി അത് മറ്റുളവർക്ക് പകർന്ന് കൊടുക്കുമ്പോഴാണ് നമ്മുടെ അത്മീയ ജീവിതവും അതോടൊപ്പം കുടുംബ ജീവിതവും ധന്യമാവുകയൊള്ളുവെന്ന് ഡോ.മറിയം ഉമ്മൻ പ്രസ്താവിച്ചു.