Event More NewsFeature NewsNewsPopular News

തുലാംവാവുബലി; തിരുനെല്ലിയിൽ ആയിരങ്ങളെത്തി.

തിരുനെല്ലി: തുലാംവാവുബലി ദിനത്തിൽ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ ആയിരങ്ങൾ ബലിതർപ്പണത്തിനെത്തി. വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണിക്ക് തുടങ്ങിയ ബലിതർപ്പണം ഉച്ചവരെ നീണ്ടു. ബലിതർപ്പണത്തിന് കെ.എൽ. ശങ്കരനാരായണ ശർമ, പി. ഉല്ലാസ് നമ്പൂതിരി. ഗണേഷ് ഭട്ടതിരി കെ.എൽ. രാമചന്ദ്രശർമ എന്നിവർ നേതൃത്വം നൽകി.
ക്ഷേത്രത്തിൽ നടത്തിയ വിശേഷാൽപൂജകൾക്ക് മേൽശാന്തി ഇ.എൻ. കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. കീഴ്‌ശാന്തിമാരായ കെ എൽ രാധാകൃഷ്ണ ശർമ എ. രാമചന്ദ്രൻ നമ്പൂതിരി എന്നിവർ സഹകാർമികരായി. വിവിധ പ്രവർത്തനങ്ങൾക്ക് ദേവസ്വം എക്സി. ഓഫീസർ കെ. വി നാരായണൻ നമ്പൂതിരി, മാനേജർ പി.കെ. പ്രേമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *