Event More NewsFeature NewsNewsPopular News

കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

മലപ്പുറം: ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് എംവിഡി സസ്‌പെന്‍ഡ് ചെയ്തു. പൊന്നാനി ഡിപ്പോയിലെ ഡ്രൈവര്‍ കോഴിക്കോട് തിരുവമ്പാടി സ്വദേശി അബ്ദുല്‍ അസീസിന്റെ(45) ലൈസന്‍സാണ് പൊന്നാനി എംവിഡി സസ്‌പെന്‍ഡ് ചെയ്തത്.കെഎസ്ആര്‍ടിസി ബസ് ഡ്രൈവിങ്ങിനിടെ അബ്ദുല്‍ അസീസ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളടക്കം പുറത്തു വന്നിരുന്നു. ചൊവ്വാഴ്ച് വൈകിട്ട് തിരുരില്‍നിന്ന് പൊന്നാനിയിലേക്കു വരുന്നതിനിടെയാണ് അബ്ദുല്‍ അസീസ് ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത്.ഡ്രൈവര്‍ അശ്രദ്ധമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെ യാത്രക്കാര്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തി സമൂഹമാധ്യമത്തിലൂടെ മോട്ടര്‍ വാഹന വകുപ്പിനെ അറിയിക്കുകയായിരുന്നു. കെഎസ്ആര്‍ടിസി പൊന്നാനി ഡിപ്പോയില്‍ നിന്ന് സര്‍വീസ് നടത്തുന്ന ബസിലെ ഡ്രൈവര്‍ക്കെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *