കെഎസ്എസ്പിയു സെമിനാര്‍ നടത്തി
കല്‍പ്പറ്റ: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്(കെഎസ്എസ്പിയു)ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ജില്ലാ പ്രസിഡന്റ് കെ.പി. നാരായണന് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. മാധ്യമപ്രവര്ത്തകന് ഡോ.വിനോദ് കെ. ജോസ് വിഷയം അവതരിപ്പിച്ചു. യൂണിയന് ജില്ലാ ട്രഷറര്‍ ഇ.കെ. ജയരാജന് പ്രസംഗിച്ചു. അഡ്വ.എം. വേണുഗോപാല്‍, അഡ്വ.കെ.എം. തോമസ്, അഡ്വ.പി.സി. ഗോപിനാഥ്, യൂണിയന് സംസ്ഥാന സെക്രട്ടറി കെ.കെ. വിശ്വനാഥന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. യൂണിയന് ജില്ലാ സെക്രട്ടറി എം.ജി രാജന് സ്വാഗതവും സംസ്കാരിക വേദി കണ്‍വീനര്‍ എന്‍.കെ. ജോര്‍ജ് നന്ദിയും പറഞ്ഞു