മൂല്യ വർധിത കാർഷിക ഉൽപന്നങ്ങളുടെ ഔട്ട്ലറ്റ്ലെറ്റ് ഉദ്ഘാടനംചെയ്തു
കല്‍പറ്റ: നാഷണല്‍ ഡയറി ഡവലപ്‌മെന്റ് ബോര്‍ഡ്, ഹോര്‍ട്ടി കോര്‍പ്പ് എന്നിവയുടെ നേതൃത്വത്തില്‍ കര്‍ഷകരുടെ കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുന്ന വയനാട് ഗ്രാമവികാസ് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ഔട്ട് ലെറ്റ് കല്‍പറ്റ സിവില്‍ സ്റ്റേഷന് എതിര്‍ വശത്ത് പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ ആത്മ പ്രോജക്ട് ഓഫിസര്‍ ജ്യോതി പി ബിന്ദു ഔട്ട് ലെറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. എസ് എച്ച് എം ഡി.ഡി സതീശന്‍ കെ കെ, ഹോര്‍ട്ടി കോര്‍പ്പ് ജില്ലാ മാനേജര്‍ ഈശ്വരപ്രസാദ് സി.എം, എന്‍ ഡി ഡി ബി ഡെപ്യൂട്ടി മാനേജര്‍ മാലതി എന്‍, ഇന്ദു എസ്, ഹോര്‍ട്ടി കോര്‍പ്പ് റീജണല്‍ മാനേജര്‍ ബി. സുനില്‍, കമ്പനി ചെയര്‍മാന്‍ കെ ജയശ്രി, സി ഇ ഒ വൈഷ്ണു പി.എന്‍ എന്നിവര്‍ സംസാരിച്ചു . കമ്പനി ഡയറക്ടര്‍മാര്‍ ഓഹരി ഉടമകള്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. തേന്‍, മെഴുക് ഉല്‍പന്നങ്ങള്‍, വയനാടന്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍, ചെറുധാന്യങ്ങള്‍ തുടങ്ങിയവ ഗ്രാമ വിള എന്ന ബ്രാന്റില്‍ വില്‍പന ആരംഭിച്ചു.