ബത്തേരി ഗവ. സർവജന വി എച്ച് എസ് എസ് പ്ലാറ്റിനം ജൂബിലി: സ്വാഗത സംഘം രൂപീകരിച്ചു
ബത്തേരി: ഗവ. സർവജന വി എച്ച് എസ് എസ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്വാഗത സംഘം രൂപീകരിച്ചു . പിടിഎ പ്രസിഡന്റ് ടി.കെ. ശ്രീജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രൊഫ. ജോൺ മത്തായി നൂറനാൽ ഉദ്ഘാടനം ചെയ്തു. 75 വർഷം നാടിന് വെളിച്ചം പകർന്ന വിദ്യാലയത്തിന്റെ വാർഷികാഘോഷം നാടിന്റെ ഉത്സവമാക്കി മാറ്റണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.തുടർന്ന് പരിപാടിയുടെ സുഗമമായ നടത്തിപ്പിന് വിവിധ കമ്മിറ്റികളെ തിരഞ്ഞെടുത്തു. ആഘോഷ പരിപാടികളുടെ ഭാഗമായി പൂർവ വിദ്യാർഥി സംഗമങ്ങൾ , പൂർവ അധ്യാപക സംഗമം, കലാ കായിക മത്സരങ്ങൾ, ശാസ്ത്ര വൈജ്ഞാനിക പ്രദർശനങ്ങൾ, സുവനീർ,ഗോത്ര താളം, നാടൻ കലാ പ്രദർശനം, വിവിധ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി വിവിധ പദ്ധതികൾക്ക് രൂപം നൽകി.ടി. കെ.രമേശ്, വിനയകുമാർ അഴിപ്പുറത്ത്, എസ്എംസി ചെയർമാൻ സുഭാഷ് ബാബു, രാജൻ തോമസ്, ബേബി വർഗീസ്, എൻ.എം.വിജയൻ, ബാബു പഴുപ്പത്തൂർ, പി.കെ സത്താർ, വിഎച്ച്എസ് ഇ പ്രിൻസിപ്പൽ അമ്പിളി നാരായൺ , പ്രധാന അധ്യാപിക ജിജി ജേക്കബ്, സുബ്രഹ്മണ്യൻ വി, ദിനേശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. യോഗത്തിന് പ്രിൻസിപ്പൽ പി.എ. അബ്ദുൽ നാസർ സ്വാഗതവും സീനിയർ അസിസ്റ്റന്റ് വി.എൻ. ഷാജി നന്ദിയും പറഞ്ഞു