പാടെ തകർന്ന് കടവത്ത് വയൽ അങ്കണവാടി റോഡ്
അമ്പലവയൽ: പഞ്ചായത്തിലെ കടവത്ത് വയൽ അങ്കണവാടിയിലേക്ക് കുട്ടികൾ പോകുന്നത് റോഡ് തകർന്ന തിനാൽ ചെളിയിൽ നീന്തി. വടുവഞ്ചാലിൽ നിന്ന് കടവത്ത് വയലിലേക്കുള്ള റോഡിൻ്റെ സംരക്ഷണഭിത്തി തകർന്നു വലിയ കുഴി രൂപപ്പെട്ടിട്ട് ആഴ്ചകളായി. അതിനോടൊപ്പം തന്നെ അങ്കണവാടിയിലേക്കുള്ള റോഡ് ചെളി നിറഞ്ഞിരിക്കുന്നത്. നിരവധി കുട്ടികളും അങ്കണവാടിയിൽ നിന്ന് പോഷകാഹാരത്തിന് പോകുന്ന ഗർഭിണികൾ പോലും ഈ റോഡിൽ വീഴാതെ പോകാൻ പാടുപെടുകയാണ്.
അങ്കണവാടി സ്ഥിതി ചെയ്യുന്നത് വയൽ പ്രദേശത്ത് ആയതിനാൽ സംരക്ഷണഭിത്തി നിർബന്ധമാണ്. റോഡിൻ്റെ രണ്ടു ഭാഗങ്ങളും കാടുപിടിച്ച് ചാലായി കിടക്കുകയാണ്. റോഡ് സഞ്ചാരയോഗ്യമാക്കുകയും അങ്കണവാടിക്ക് ചുറ്റുമതിൽ നിർമിച്ച് കുട്ടികൾക്ക് സംരക്ഷണം ഉറപ്പുവരുത്തണ മെന്നും വെൽഫെയർ കമ്മിറ്റിയും, പ്രദേശവാസികളും ആവശ്യപ്പെട്ടു.