ഏകീകൃത ഭൂ നിയമം നടപ്പിലാക്കുക: കെ. എൽ. സി. എ. യൂനിയൻ
ബത്തേരി : വസ്തു വിൽപന രംഗത്ത് ഇടനിലക്കാരായി പ്രവർത്തിക്കുന്ന തൊഴിലാളികളുടെ സ്വാതന്ത്ര സംഘടനയായ കേരള ലാൻ്റ് കമ്മീഷൻ ഏജൻറ്റ്സ് (KLCA) ജില്ലാ പ്രവർത്തക കൺവൻഷൻ ബത്തേരി വ്യാപാര ഭവനിൽ ഇടുക്കി എം പി ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. എകീകൃത ഭൂനിയമം നടപ്പിലാക്കുക എന്ന മുദ്രാവാക്യം ഉയർത്തി ആരംഭിച്ച സമ്മേളനം ഭൂമിയുടെ ന്യായവില ഉറപ്പാക്കുക, കെട്ടിട നികുതി വർധന, ഭൂനികുതി വർധന, രജിസ്ട്രേഷൻ്റെ അനാവശ്യ പരിഷ്ക്കാരങ്ങൾ, ലാൻ്റ് ബോർഡുകളിലെ അശാസ്ത്രിയ നിയമനങ്ങൾ, തണ്ണീർതട സംരക്ഷണ നിയമത്തിലെ അപാകതകൾ, റീസർവേ അപാകതകൾ എന്നിവ പിൻവലിക്കണമെന്നും, വസ്തു വിൽപന രംഗത്ത് ഇടനിലക്കാരായ തൊഴിലാളികൾക്ക് സ്വന്തമായി ക്ഷേമനിധിയും തൊഴിൽകാർഡും തൊഴിൽ സുരക്ഷിതത്വവും ഉറപ്പു വരുത്തുക, ESI, PF ആനൂകൂല്യങ്ങൾ നേടിയെടുക്കുന്നതിനും വ്യാജ തൊഴിൽ സംഘടനകളുടെ കടന്നുകയറ്റം അവസാനിപ്പിക്കുക, കെ എൽ ആർ നിയമത്തിൽ കലോചിതമായ പരിഷ്ക്കാരങ്ങൾ ഉണ്ടാകണമെന്നും സമ്മേളനം സർക്കാരിനോട് അവശ്യപ്പെട്ടു.യൂണിയൻ ജില്ലാ പ്രസിഡൻ്റ ഇ.വി. സജി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻ്റ എൻ.കെ. ജ്യോതിഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി എൻ. ശ്രീനിവാസൻ സംഘടന റിപ്പോർട്ട് അവതരിപിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. ഉമ്മർ, സംസ്ഥാന നേതാക്കളായ കെ.എം. ബീരാൻ, ജാഫർഖാൻ സി.എം , ഷാഫി അബ്ദുള്ള ബന്ദടുക്ക, വിൻസൻ്റ് തൃശൂർ, സ്വാഗത സംഘം ചെയർമാൻ പി പ്രഭാകരൻ നായർ, വനിത വിങ്ങ് ജില്ല പ്രസിഡൻ്റ് റിസാനത്ത് സലിം, മുഹമ്മദ് ഫാരിസ് , ഉമ്മർകുണ്ടാട്ടിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു പ്രസംഗിച്ചു