Event More NewsFeature NewsNewsPopular News

കുട്ടികളുടെ സ്മാർട്ട്‌ ഫോൺ ഉപയോഗം ; ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക

കുഞ്ഞുങ്ങളെ അടക്കിയിരുത്താൻ ഇന്നത്തെ കാലത്ത് മാതാപിതാക്കള്‍ വളരെ എളുപ്പത്തില്‍ കണ്ടെത്തിയൊരു വിദ്യയാണ് കയ്യില്‍ മൊബൈല്‍ ഫോണ്‍ നല്‍കുക എന്നത്. എന്നാല്‍ ഇപ്പോള്‍ എന്തിനും ഏതിനും കുട്ടികള്‍ക്ക് മൊബൈല്‍ ഫോണും ടാബ്ലറ്റുമൊക്കെ ആവശ്യമാണ്. ഭക്ഷണം കഴിക്കുമ്പോളും പഠിക്കുമ്പോഴും കളിക്കുമ്പോളും എന്തിനേറെ ഉറങ്ങാൻ കിടക്കുമ്പോഴും പല കുട്ടികള്‍ക്കും മൊബൈല്‍ കൈയ്യിലില്ലാതെ പറ്റില്ലെന്നായിട്ടുണ്ട്. കുഞ്ഞുങ്ങള്‍ക്ക് സ്മാർട്ട് ഫോണുകള്‍ അഥവാ നല്‍കിയാല്‍ മാതാപിതാക്കള്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്നതിനെ കുറിച്ചാണ് ഇന്ന് പറയുന്നത്. കുഞ്ഞുങ്ങള്‍ ഫോണോ കമ്പ്യൂട്ടറോ ഉപയോഗിക്കുമ്പോള്‍ അവർ എന്തൊക്കെയാണ് കാണുന്നതെന്ന് നിർബന്ധമായും മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ഏതൊക്കെ വീഡിയോ ഗെയ്മുകള്‍, സിനിമകള്‍, അവർ ഇന്റർനെറ്റില്‍ പരതുന്നത് എന്തൊക്കെ അങ്ങനെ എല്ലാം മാതാപിതാക്കളുടെ മേല്‍നോട്ടത്തിലാകണം. കുട്ടികളോടു തന്നെ അവരുടെ അഭിപ്രായങ്ങള്‍ ചോദിക്കുക. അവർ കാണുന്നതില്‍ നിന്നും അവർ പഠിച്ച കാര്യങ്ങളെ കുറിച്ചും ചോദിച്ചറിയാം. വെറുതെ അടിയും ഇടിയും മാത്രമുള്ള വീഡിയോ ഗെയ്മുകള്‍ കാണാൻ വിടാതെ കുഞ്ഞുങ്ങള്‍ക്ക് ഉപകാരപ്രദമായവ കാണാൻ അനുവദിക്കാം. ഉദാഹരണത്തിന് എങ്ങനെ പൂന്തോട്ടം ഒരുക്കാം, നുറുങ്ങു പാചക വീഡിയോകള്‍, നല്ല ശീലങ്ങള്‍ എങ്ങനെ പഠിക്കാം തുടങ്ങിയ കാര്യങ്ങള്‍ പ്രതിപാദിക്കുന്ന വീഡിയോകള്‍ കാണിച്ചു കൊടുക്കാം. എന്ത്‌ സാഹചര്യമായാലും ഒരിക്കലും കുട്ടികളുടെ തനിച്ചു കിടക്കുന്ന മുറിയില്‍ മൊബൈലോ കമ്പ്യൂട്ടറോ വെയ്ക്കാൻ പാടില്ല. മാതാപിതാക്കളുടെ കണ്‍വെട്ടത്ത് വേണം കുട്ടികള്‍ കംപ്യൂട്ടർ ഉപയോഗിക്കേണ്ടത്. എത്ര അത്യാവശ്യമുണ്ടെങ്കിലും കംപ്യൂട്ടർ ഉപയോഗിക്കുന്ന സമയം കൂടെ ഉണ്ടാകുക. നിശ്ചിത സമയത്തിന് മേല്‍ ഒരിക്കലും സ്മാർട്ട് ഫോണോ കംപ്യൂട്ടറോ ഉപയോഗിക്കാൻ കുട്ടികളെ അനുവദിക്കാൻ പാടില്ല. (ഉദാ:- ദിവസവും 30 മിനിറ്റ്). ഫോണ്‍ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ തന്നെ ഒരിക്കലും കുട്ടികളുടെ കയ്യില്‍ നിന്ന് ഫോണ്‍ വാങ്ങിവെക്കരുത്. പകരം തെറ്റിനെക്കുറിച്ച്‌ അവരെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. വീണ്ടും തെറ്റ് ആവർത്തിച്ചാല്‍ മാത്രമേ കർശനരീതിയില്‍ പെരുമാറാൻ ശ്രമിക്കാവൂ. പതിനെട്ട് വയസിന് താഴെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന കുട്ടികളുടെ അക്കൗണ്ടുകള്‍ മാതാപിതാക്കള്‍ക്കും തുറക്കാൻ പറ്റണം. അത് സമ്മതിക്കുകയാണെങ്കില്‍ മാത്രമേ മൊബൈല്‍ കുട്ടികള്‍ക്ക് കൊടുക്കാവൂ. പലതരത്തിലുള്ള കില്ലർ ഗെയിംസ് ഇപ്പോള്‍ വിപണിയിലുണ്ട്. കളിയിലൂടെ മരണത്തിലേക്കോ അപകടങ്ങളിലേക്കോ ഇത് എത്തിക്കും. ഒരു കാരണവശാലും തമാശക്ക് പോലും ഇത്തരം കളികള്‍ കളിക്കരുത് എന്ന് കുട്ടിക്ക് പറഞ്ഞു കൊടുക്കുക. സൈബർ നിയമങ്ങള്‍ക്കായുളള ക്ലാസുകളോ, പുസ്തകങ്ങളോ കുട്ടികള്‍ക്ക് നല്‍കുക. സൈബർ ലോകത്തെ അപകടങ്ങളും ചതികളും വ്യക്തമായി കുട്ടിക്ക് അങ്ങനെ മനസിലാക്കാം.പെട്ടെന്നൊരു ദിവസം അവർക്ക് മുന്നില്‍ വലിയൊരു ലോകം തുറന്നുകൊടുക്കുകയാണ്. ഇത്തരമൊരു തീരുമാനം എടുക്കുന്നതിന് മുൻപ് ചിന്തിക്കേണ്ട കാര്യങ്ങള്‍ നിരവധിയാണ്. ഒന്നാമതായി കുട്ടികളുടെ വയസ്സും പക്വതയും. അവർക്ക് വ്യക്തിജീവിതത്തില്‍ സ്വന്തമായി തീരുമാനമെടുക്കാനും, തെറ്റും ശരിയും തിരിച്ചറിയാനുമുളള കഴിവ് ഉണ്ടോ എന്നാണ് നോക്കേണ്ടത്. വലിയൊരു ലോകത്തോട് താൻ സംവദിക്കുന്നതെന്നും, പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങള്‍ സ്വകാര്യതയെ എത്രമാത്രം ബാധിക്കുമെന്ന കാര്യവും കുട്ടിയെ പറഞ്ഞു മനസിലാക്കണം. ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യുന്നതിലും സോഷ്യല്‍ മീഡിയയില്‍ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതിലും വരുന്ന പിഴവുകളെക്കുറിച്ചും കുട്ടിക്ക് പറഞ്ഞു കൊടുക്കണം

Leave a Reply

Your email address will not be published. Required fields are marked *