മുള്ളൻകൊല്ലി പഞ്ചായത്ത് UDF തെരഞ്ഞെടുപ്പ് കൺവൻഷൻ ബെന്നി ബഹനാൻ M P ഉദ്ഘാടനം ചെയ്തു
മുള്ളൻകൊല്ലി : വയനാട് ലോകസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന UDF സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി യുടെ ഭൂരിപക്ഷം റെക്കോർഡാക്കി മാറ്റണമെന്ന് ആഹ്വാനം ചെയ്തു കൊണ്ട് പാടിച്ചിറ സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന മുള്ളൻകൊല്ലി പഞ്ചായത്ത് UDF തെരഞ്ഞെടുപ്പ് കൺവൻഷൻ ബെന്നി ബഹനാൻ MP ഉദ്ഘാടനം ചെയ്തു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരെയുള്ള ജനങ്ങളുടെ പ്രതിക്ഷേധമായിരിക്കും ഈ ഉപതെരഞ്ഞെടുപ്പിൽ UDF സ്ഥാനാർത്ഥിക്കു അനുകൂലമായിട്ടുള്ള ജനവിധി എന്നും, പാർലമെൻ്റിൽ മോദി സർക്കാരിനെതിരെയുള്ള പ്രതിക്ഷേധത്തിൻ്റെ കൊടുങ്കാറ്റായിരിക്കും പ്രിയങ്ക ഗാന്ധിയെന്നും അദ്ദേഹം പറഞ്ഞു
UDF മുള്ളൻകൊല്ലി പഞ്ചായത്ത് ചെയർമാൻ ഷിനോ തോമസ് കടുപ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് MP മുഖ്യപ്രഭാഷണം നടത്തി. DCC പ്രസിഡന്റ് N D അപ്പച്ചൻ ( ex.MLA)
I C ബാലകൃഷ്ണൻ MLA , രാഷ്ട്രീയകാര്യസമിതി മെമ്പർ ബിന്ദു കൃഷ്ണ , KPCC സെക്രട്ടറിമാരായ അഡ്വ. AB രാജേഷ് കുമാർ, അഡ്വ. MN ഗോപി , DCC ജനറൽ സെക്രട്ടറി അഡ്വ. PD സജി തുടങ്ങിയവർ
പ്രസംഗിച്ചു.
KPCC, DCC ,Block, മണ്ഡലം ഭാരവാഹികൾ, ബത്തേരി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ, ത്രിതല പഞ്ചായത്ത് അദ്ധ്യക്ഷൻ മാർ , ജനപ്രതിനിധികൾ, പോഷക സംഘടന ഭാരവാഹികൾ, സഹകരണ സംഘം അദ്ധക്ഷൻ മാർ , ഡയറക്ടർമാർ, ബൂത്ത് , വാർഡ്, CUC ഭാരവാഹികൾ , പാർട്ടി പ്രവർത്തകർ തുടങ്ങിയവർ കൺവൻഷനിൽ പങ്കെടുത്തു. UDF പഞ്ചായത്ത് കൺവീനർ
M A അസീസ് ചടങ്ങിന് സ്വാഗതം പറയുകയും
പബ്ളിസിറ്റി ചെയർമാൻ
പി.കെ ജോസ് നന്ദി അറിയിക്കുകയും ചെയ്തു