Event More NewsFeature NewsNewsPopular News

കാര്‍ നിര്‍ത്താൻ പറഞ്ഞ ട്രാഫിക് പൊലീസിനെ വണ്ടിയിടിപ്പിച്ച്‌ ബോണറ്റില്‍ കയറ്റി യുവാവ്; വലിച്ചിഴച്ചത് 100 മീറ്റര്‍

വാഹന പരിശോധനയ്ക്കായി കാർ നിർത്താൻ ആവശ്യപ്പെട്ട ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ വാഹനമിടിപ്പിച്ച്‌ ബോണറ്റില്‍ കയറ്റി യുവാവ്.കേബിള്‍ ഓപ്പറേറ്റർ മിഥുൻ ജഗ്ദലെ എന്നയാളാണ് പൊലീസിനെ വാഹനമിടിപ്പിച്ചത്. ബോണറ്റിലേക്ക് എടുത്തെറിയപ്പെട്ട പൊലീസുമായി 100 മീറ്ററോളം കാറോടിക്കുന്ന ദൃശ്യം പുറത്തുവന്നു.കർണാടകയിലെ ശിവമോഗയില്‍ സഹ്യാദ്രി കോളേജിന് മുന്നില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നതെന്ന് ശിവമോഗ എസ്പി പറഞ്ഞു. പതിവ് പരിശോധനകള്‍ നടത്തുന്നതിനിടയില്‍, ഭദ്രാവതിയില്‍ നിന്ന് അമിത വേഗതയില്‍ വന്ന കാർ ട്രാഫിക് പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. വണ്ടിയോടിച്ചിരുന്ന മിഥുൻ കാർ നിർത്താൻ തയ്യാറായില്ല. തുടർന്ന് പൊലീസുകാരൻ കാറിന് മുന്നിലേക്ക് കയറി നിന്നു.കാർ റോഡ് സൈഡിലേക്ക് നിർത്താൻ പൊലീസ് ആംഗ്യം കാണിക്കുന്നത് വീഡിയോയില്‍ കാണാം. കാർ മുന്നോട്ടെടുക്കുന്നതിന് അനുസരിച്ച്‌ പൊലീസുകാരനും നടക്കുന്നുണ്ട്. എന്നിട്ടും കാർ നിർത്താതെ മുന്നോട്ടെടുത്തപ്പോള്‍ പൊലീസുകാരനെ ഇടിച്ചു. കാറിനടിയില്‍ പെടാതിരിക്കാൻ പൊലീസുകാരൻ ബോണറ്റില്‍ അള്ളിപ്പിടിച്ചു. 100 മീറ്ററോളം ഇങ്ങനെ മുന്നോട്ടുപോയ ശേഷം മിഥുൻ കാറുമായി കടന്നുകളഞ്ഞു. തലനാരിഴയ്ക്കാണ് പൊലീസുകാരൻ രക്ഷപ്പെട്ടത്. മിഥുനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.വീഡിയോയ്ക്ക് താഴെ പല തരത്തിലുള്ള പ്രതികരണങ്ങള്‍ വന്നു. പൊലീസുകാരനൊന്ന് നോക്കിയാല്‍ ആളുകള്‍ പാന്‍റ്സില്‍ മൂത്രമൊഴിച്ചു പോവുന്ന കാലമുണ്ടായിരുന്നുവെന്ന് ഒരാള്‍ പ്രതികരിച്ചു. പൊലീസിന് ഇത്രയും ശക്തിയില്ലാതായോ എന്നാണ് മറ്റൊരു പ്രതികരണം. ഇത്രയും ക്രിമിനലായ ഒരാള്‍ പിഴ ഒടുക്കിയതു കൊണ്ട് നേരെയാവില്ലെന്നും കനത്ത ശിക്ഷ നല്‍കണമെന്നും കമന്‍റുകളുണ്ട്

Leave a Reply

Your email address will not be published. Required fields are marked *