ഡ്രഗ് ഫ്രീ ജനറേഷൻ ക്യാമ്പയിൻ നടത്തി
മുട്ടിൽ: വയനാട് ഓർഫനേജ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് സെല്ലിന് കീഴിൽ ഡ്രഗ് ഫ്രീ ജനറേഷൻ ക്യാമ്പയിൻ ഭാഗമായി ആരോഗ്യ പൂർണ്ണമായ യുവതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ബോധവൽക്കരണ ക്ലാസ് നടത്തി. കൽപ്പറ്റ എക്സൈസ് റൈഞ്ച് പ്രവൻ്റീവ് ഓഫീസർ കെ പി പ്രമോദ് നേതൃത്വം നൽകി. കരിയർ കോഡിനേറ്റർ സജ്ന കിഴക്കേതിൽ, ഡോ. പി.ബിന്ദു, എൻ.അബ്ദുൽ നിസാർ, അസ്ഹറലി. എൻ, എസ്.എം ഷമി, കെ.പി സുലൈഖ, ബി. മുഹമ്മദ് മിദ്ലാജ് എന്നിവർ സംസാരിച്ചു.