വയനാട് മുണ്ടക്കൈ, ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൽപ്പറ്റ: മുണ്ടക്കൈ , ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. വയനാടിന് കേന്ദ്രസഹായം നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
മൂന്ന് മന്ത്രാലയങ്ങള്‍ ഉള്‍പ്പെടുന്ന ഹൈ പവര്‍ കമ്മിറ്റി ധനസഹായം നല്‍കുന്നതിനെക്കുറിച്ച് പരിശോധിച്ചുവരികയാണെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
രണ്ടു വർഷ കാലയളവില്‍ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലേയ്ക്ക് 782 കോടി രൂപ നല്‍കിയിട്ടുണ്ടെന്നും ഈ തുക ഉപയോഗിക്കണമെന്നും കേന്ദ്ര സർക്കാർ ബോധിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന സർക്കാരിനോടും അമിക്കസ് ക്യൂറിയോടും നിലപാടറിയിക്കാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്.