Event More NewsFeature NewsNewsPoliticsPopular NewsRecent NewsTravelWorldഇന്ത്യകൃഷികേരളംകൗതുകംപ്രാദേശികംയാത്രവയനാട്വേൾഡ്

കാവേരി ജലവിഹിതം: കടമാൻതോട്, തോണ്ടാർ പദ്ധതികളുടെ ഡിപിആർ തയാറാക്കാൻ ടെൻഡർ ക്ഷണിച്ചു 6 മാസത്തിനകം സർവേ റിപ്പോർട്ട് ലഭിക്കണമെന്ന് കരാർ

പുൽപള്ളി :കാവേരി ജലവിഹിതം ഉപയോഗപ്പെടുത്താൻ വിഭാവനം ചെയ്ത കടമാൻതോട്, തോണ്ടാർ ജലപദ്ധതികളുടെ വിശദ പദ്ധതിരേഖ (ഡിപിആർ) തയാറാക്കാൻ ടെൻഡർ ക്ഷണിച്ചു. 6 മാസത്തിനകം സർവേ റിപ്പോർട്ട് ലഭിക്കണമെന്നാണ് കരാർ. ഈ സർവേ റിപ്പോർട്ട് കേന്ദ്ര ജലകമ്മിഷൻ പരിശോധിച്ച ശേഷം പദ്ധതി നിർമാണം അടുത്ത ഘട്ടത്തിലേക്ക് നീങ്ങും. പുൽപള്ളി പഞ്ചായത്തിലെ
കടമാൻതോട്ടിൽ അണക്കെട്ട് നിർമിച്ച് 51 ടിഎംസി ജലവും എടവക പഞ്ചായത്തിലെ മൂളിത്തോട് പുഴയിൽ അണകെട്ടി 3 ടിഎംസി ജലവും സംഭരിച്ചു കാർഷികാവശ്യത്തിന് ഉപയോഗിക്കാനാണു പദ്ധതി. കാവേരി ജലവിനിയോഗത്തിനു വയനാട്ടിലേക്ക് നിർദേശിക്കപ്പെട്ട 5 പദ്ധതികളിൽ ആദ്യത്തേതാണിത്. കടമാൻതോട് പദ്ധതി യുടെ പ്രാഥമിക സർവേയും ലിഡാർസർവേയും കഴിഞ്ഞവർഷം
പൂർത്തിയാക്കിയിരുന്നു. വിശദ പദ്ധതിരേഖ തയാറാക്കുന്നതോടെ പദ്ധതികളുടെ നിർമാണം സംബന്ധിച്ച പൂർണരൂപം ലഭ്യമാകും. ലിഡാർ സർവേ പ്രകാരം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു വിശദ പദ്ധതിരേഖയും തയാറാക്കുന്നത്. അണക്കെട്ടിന്റെ സ്ഥാനം, ഉയരം, വെള്ളത്തിലാകുന്ന സ്ഥലങ്ങൾ, നിർമിതികൾ, സ്ഥാപനങ്ങൾ, റോഡുകൾ തുടങ്ങി എല്ലാ വിവരങ്ങളും ഉൾക്കൊള്ളിച്ചാണ്
അന്തിമമായ പദ്ധതി രേഖയുണ്ടാക്കുന്നത്.
കടമാൻതോട് പദ്ധതിയിലെ ജലമുപയോഗിച്ചു പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലും തോണ്ടാർ പദ്ധതി എടവകയിലും പരിസരങ്ങളിലും ഉപയോഗിക്കാനുമാണ് ലക്ഷ്യം. കാവേരി ജലവിഹിതം ഉപയോഗപ്പെടുത്താൻ കേരളത്തിന് 2030 വരെയാണ് കാവേരി തർക്കപരിഹാര ട്രൈബ്യൂണൽ അനുമതി നൽകി യിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *